News Title

Sangamam Image

News Title

July 05 2020

കണ്ണൂർ : പഠിക്കാൻ ഒത്തുകൂടുക എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികൾക്ക് ഓൺലൈൻ ട്യുഷൻ സംവിധാനമായ സംഗമം വിർച്യൽ ട്യൂഷൻ സംരംഭത്തിന്റെ ലോഗോ പ്രകാശനം ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി കെ ഹംസ അബ്ബാസ് നിർവഹിച്ചു. ഓൺലൈൻ പഠന രംഗത്തെ പുതിയ സാധ്യതകൾ തേടുന്ന കാലത്ത് വിദ്യാർത്ഥികൾക്ക് പഠന പ്രവർത്തനങ്ങൾ എളുപ്പമാക്കാനും പാഠ്യ വിഷയങ്ങളിൽ കൂടുതൽ മികവ് പ്രകടിപ്പിക്കാനും സഹായമാകുന്ന രൂപത്തിലാണ് വിർച്യൽ ട്യൂഷൻ സജീകരിച്ചിട്ടുള്ളത്. തലശ്ശേരി നന്മ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഗമം അയൽക്കൂട്ടായ്മയുടെ കീഴിലുള്ള സംഗമം എഡ്യു -സോൺ ആണ് സംഗമം വിർച്യൽ ട്യൂഷൻ എന്ന സംരഭം ആരംഭിക്കുന്നത്. സൊസൈറ്റി പ്രസിഡണ്ട് കെ.എം അഷ്ഫാഖ് അദ്ധ്യക്ഷത വഹിച്ചു. സംഗമം എജ്യു-സോൺ വൈസ് ചെയർമാൻ മിസ് അബ് ഷിബലി പദ്ധതി വിശദീകരിച്ചു. വിർച്യൽ ട്യൂഷൻ പ്രിൻസിപ്പൾ അബ്ദു നാഫിഹ് സ്വാഗതം പറഞ്ഞു. ഡയറക്ടർമാരായ സഫ്രീൻ ഫർഹാൻ, സഹൽ പി.പി. എന്നിവർ സംബന്ധിച്ചു. വിർച്യൽ ട്യൂഷൻ കീഴിൽ നിലവിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള അഡ്മിഷനാണ് ആരംഭിച്ചത്. തുടർ ദിവസങ്ങളിൽ ഹയർ സെക്കണ്ടറി തുടങ്ങിയ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിക്കുന്നതാണ്. നൂറിലധികം ശാഖകളുള്ള സംഗമം അയൽക്കൂട്ടായ്മ സംരംഭം വിവിധ ഉൽപാദന, വിപണന മേഖലകളിൽ അതിന്റേതായ ഇടം ഇതിനികം തന്നെ സാധ്യമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി അറിവിന് പ്രാധാന്യം നൽകി ലോകത്ത് എവിടെയുള്ള ആളുകൾക്കും ചേരാൻ സാധിക്കുന്ന ഹ്രസ്വ കാല കോഴ്‌സുകൾ സംഗമം എഡ്യു സോണ്ന് കീഴിൽ തുടർ ദിവസങ്ങളിൽ ലോഞ്ച് ചെയ്യുമെന്ന് ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : +918590702140, +9195673 09861